251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോൺ
![]() |
| Freedom251 |
കേവലം 251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണുമായി വന്നു ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് റിങ്ങിംഗ് ബെല്‍.
ലോകത്ത് ഇന്ന് വരെ ഒരു കമ്പനിയും വയ്ക്കാത്ത കിടിലന്‍ ഓഫര്‍ ആണ് റിങ്ങിംഗ് ബെല്‍ വച്ചിരിക്കുന്നത്. ഫ്രീഡം 251 എന്ന പേരില്‍ ആണ് നാളെ സെയില്‍ നടക്കാന്‍ പോകുന്നത്. വില കുറച്ചു കൊടുക്കുന്നു എന്ന് കരുതി ഫോണ്‍ മോശം ഒന്നും അല്ല കേട്ടോ, എന്തൊക്കെയാണ് സവിശേഷത എന്ന് നമുക്ക് നോക്കാം
1 ജിബി റാമിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിൽ 8 ജിബി ഇന്റേണൽ സ്റ്റോറെജ് ശേഷിയുണ്ടാകും. പുറമെ 32 ജിബി വരെ ഉയർത്താനും കഴിയും,3.2 മെഗാപിക്സൽ പിൻ ക്യാമറ, 0.3 മെഗാപിക്സൽ മുൻക്യാമറ എല്ലാം അദ്ഭുതം തന്നെ. ശരാശരി ബാറ്ററി ശേഷിയുമുണ്ട്, 1450 എംഎഎച്ച് ബാറ്ററി ലൈഫ്. 4" (10.2 സെന്റിമീറ്റർ) ക്യുഎച്ച്ഡി ഐപിഎസ് ഡിസ്പ്ലെയുള്ള ഹാൻഡ്സെറ്റിൽ ചിത്രങ്ങൾ, വിഡിയോ, ഗെയിംസ് എന്നിവയ്ക്ക് പ്രത്യേകം ഫീച്ചറുകളുണ്ട്. 3ജി സപ്പോർട്ട് ചെയ്യും. 1.3 ജിഗാഹെഡ്സ് ക്വാഡ്കോർ പ്രോസസർ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ശക്തി.ആൻഡ്രോയ്ഡ് ലോലിപോപ്പ് 5.1ൽ ഒഎസിൽ പ്രവർത്തിക്കുന്ന ഫ്രീഡം 251 നു ഒരു വർഷം വാറന്റിയും നൽകുന്നു.
ഫ്രീഡം251 ഡോട്ട് കോം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വില 251 രൂപയാണ്. വ്യാഴാഴ്ച രാവിലെ 6 മണി മുതൽ ഈ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
wwe.freedom251.com
